Sep 15, 2023

വൻവാറ്റു കേന്ദ്രം തകർത്തു.


താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ഐബി പ്രിവന്റീവ്  ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് പെരിങ്ങോട് ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി കേസെടുത്തു.
മൂന്ന് ബാരലുകളിലായി സൂക്ഷിച്ചുവെച്ച  460 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും കണ്ടെടുത്ത് കേസ് ആക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ സിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ  പ്രിവന്റവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ സിഇഒ മാരായ പ്രദീപ്, പ്രസാദ്, ബിനീഷ് കുമാർ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു. കഴിഞ്ഞദിവസം എട്ടേക്കറ ടാങ്കിന് അടുത്ത് നിന്നും 25 ലിറ്റർ ചാരാവും കണ്ടെടുത്ത് കേസ് ആക്കിയിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only