കണ്ണൂർ: കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. മകൻ സൂരജിന്റെ(30) തലയ്ക്കാണ് വെടിയേറ്റത്. അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശിയാണ് സൂരജ്
ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം നടന്നത്. ഗോപി മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. വർഷങ്ങളായി പാനൂരിൽ ജ്വല്ലറി നടത്തിവരുന്ന മഹാരാഷ്ട്ര സ്വദേശികളാണ് ഈ കുടുംബം.
പോലീസ് സൂരജിന്റെ മൊഴിയെടുത്തതിൽ നിന്നും കൊലപാതകശ്രമം അല്ല എന്നാണ് അറിയാൻ കഴിയുന്നത്. പിതാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നും അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നുമാണ് സൂരജ് പോലീസിന് മൊഴി നൽകിയിട്ടുള്ളത്
Post a Comment