Sep 30, 2023

പ്രബന്ധം പ്രകാശനം ചെയ്തു


കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ അനുബന്ധമായി ദേശീയ വിദ്യാർത്ഥി കാലാവസ്ഥ സമ്മേളനം -2023ന്റെ 

(National Climatic Conclave - 2023) ഭാഗമായി പ്രാദേശിക പ്രകൃതി ദുരന്തങ്ങൾ, പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ടു കൃഷി, മത്സ്യബന്ധനം, സാങ്കേതികവിദ്യ , ആരോഗ്യം,കാലാവസ്ഥ പഠനങ്ങൾ എന്നിവയെ കോർത്തിണക്കി വേളങ്കോട് സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ പ്രബന്ധം തയ്യാറാക്കി.

സ്കൂൾ കലാമേളയോട് അനുബന്ധിച്ച് മുഖ്യാതിഥിയായി എത്തിയ കലാഭവൻ പ്രദീഷ് പ്രബന്ധം സദസ്സിൽ പ്രകാശനം ചെയ്തു. കൊടുവള്ളി ബ്ലോക്ക് റിസോഴ്സ് സെന്ററിലെ ക്ലസ്റ്റർ കോഡിനേറ്ററായി പ്രവർത്തിക്കുന്ന ലിൻസി പ്രസ്തുത പ്രബന്ധം BRC യ്ക്ക് വേണ്ടി ഏറ്റുവാങ്ങി.

പ്രബന്ധ രചനയ്ക്കായി നേതൃത്വം നൽകി
അധ്യാപിക റാണി ആൻ ജോൺസൺ, ഗവേഷണ വിദ്യാർത്ഥികളായി പ്രവർത്തിച്ച പ്ലസ് ടൂ സയൻസ് വിദ്യാർത്ഥിനികളായ ക്രിസ്റ്റീന ജിജി, എൽന എസ് ജോൺ പ്ലസ് വൺ വിദ്യാർത്ഥികളായ ആൻവിയ റ്റിജി, എമിലിൻ എലിസബത്ത് എന്നിവരുടെ ഉജ്ജ്വലമായ പ്രവർത്തന മികവായി മാറി പ്രസ്തുത പ്രബന്ധം.

 ദേശീയ വിദ്യാർത്ഥി കാലാവസ്ഥ സമ്മേളനം എന്ന വിഷയവുമായി ബന്ധപ്പെടുത്തി വിദ്യാർത്ഥികൾ മികച്ച പോസ്റ്ററുകൾ കൂടി തയ്യാറാക്കി.

സ്കൂൾ പ്രിൻസിപ്പലിന്റെയും, അധ്യാപകരുടെയും, രക്ഷാകതൃ സമിതിയുടെയും മാനേജ്മെന്റിന്റെയും നിറഞ്ഞ പിന്തുണ ഗവേഷണ കമ്മിറ്റിക്ക് ഉണ്ടായിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only