Sep 17, 2023

റബീഉൽ അവ്വൽ സമാഗതമായി


പ്രവാചകർ  മുഹമ്മദ് നബി [സ്വ] തങ്ങളുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉൽ അവ്വൽ സമാഗതമായി.

 ഇനി ഒരു മാസക്കാലം പ്രവാചക പ്രകീർത്തനങ്ങളെക്കൊണ്ട് മുസ്ലിം പള്ളികളും മദ്രസകളും വീടുകളും  സമ്പുഷ്ടമാകും.
റബീ ഉൽ അവ്വലിന്റെ പ്രധാന പരിപാടിയായ നബി ദിനം ഈ മാസം 28 ന് . മിനിഞ്ഞാന്ന് എവിടെയും മാസപ്പിറവി ദൃശ്യം   ആവാത്തതിനാൽഇന്നലെ സഫർ 30 പൂർത്തിയാക്കി ഇന്ന് റബീഉൽ അവ്വൽ ഒന്നായി വിവിധഖാസിമാർഉറപ്പിക്കുകയായിരുന്നു..
. . പ്രവാചകരുടെ നിയോഗം ലോകത്തിന്നാകെഅനുഗ്രഹമാണ്. ഖുർആൻ പറയുന്നു - താങ്കളെ ലോകത്തിന്ന് അനുഗ്രഹമായിട്ടല്ലാതെ നാം നിയോഗിച്ചിട്ടില്ല.
 ലോകത്തിനൊട്ടാകെ വെളിച്ചം കൂടിയായിരുന്നു നബി തങ്ങൾ.
 23 വർഷം കൊണ്ട് ലോക ചരിത്രത്തിൽ തങ്ക ലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ട നിലക്ക് പരിവർത്തനങ്ങൾ വരുത്തുവാൻ നബി തങ്ങൾക്ക് സാധിച്ചു എന്നുള്ളതാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.
 ഉദാത്തവും ഉൽകൃഷ്ടവും മാതൃകാപരവും മഹനീയവും ആയിരുന്നു ആ പരിശുദ്ധജീവിതം.

by

                     ഉസ്മാൻ അസ്ലമി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only