Sep 20, 2023

പുഴസംരക്ഷണ സമിതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നിവേദന സമർപ്പണ ക്യാമ്പയിൻ നടത്തി.


മുക്കം:
പുഴയോര ഗ്രാമസഭകൾ അടിയന്തിരമായി വിളിച്ചു ചേർക്കണമെന്ന് പുഴ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
മുക്കം മുൻസിപ്പാലിറ്റി, ചാത്തമംഗലം, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയാണ് ക്യാമ്പയിന്‍.

 
പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ഗ്രാമസഭകൾ ഉടൻ വിളിച്ചു ചേർക്കണമെന്നും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണം നടത്തണമെന്നും പുഴസംരക്ഷണ സമിതി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

സലാം കാരമൂല, വിജീഷ് പരവരി, എ എം ജമീല ടീച്ചർ, ടി അബ്ദുൽ അസീസ്, എൻ എം ആഷിർ, മുക്കം വിജയൻ, സിഗിനി ദേവരാജ്,സുബ്രഹ്മണ്യന്‍ ഓടമണ്ണില്‍, എന്‍. അഹമ്മദ്കുട്ടി, ഓ.സി. മുഹമ്മദ് തുടങ്ങിയവര്‍ നിവേദകസംഘത്തോടൊപ്പം ഉണ്ടായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only