Sep 11, 2023

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു


തിരുവനന്തപുരം: പുതുപ്പള്ളി എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്. ഉമ്മൻചാണ്ടിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച് മറിയാമ്മ ഉമ്മൻ ചാണ്ടി ഉമ്മന് പേന കൈമാറിയിരുന്നു.

സത്യപ്രതിജ്ഞക്ക് മുമ്പായി ആറ്റുകാൽ ദേവീക്ഷേത്രത്തിലും പാളയത്തെ ഓർത്തഡോക്‌സ് പള്ളിയിലും ചാണ്ടി ഉമ്മൻ സന്ദർശിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മരിക്കുന്നില്ലെന്നും തന്റെ ചാലകശക്തിയാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.ഇന്നത്തെ ദിവസം അദ്ദേഹം കൂടി ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കൂടെയില്ലെന്നത് വേദനയുള്ള കാര്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ചാണ്ടി ഉമ്മന് 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ചാണ്ടി ഉമ്മൻ്റെ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ പുതുപ്പള്ളിയിൽ പായസവിതരണം നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only