Sep 11, 2023

പുതുപ്പള്ളിയിൽ പുതു പുള്ളിയായി ചാണ്ടിഉമ്മൻ, MLA ആയി ഇന്ന് സ്ഥാനമേൽക്കും.


പുതുപള്ളി ഉപതെരഞ്ഞെടുപ്പ് മത്സരത്തിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മൻ പുതുപളളിയിലെ പുതിയ എം എൽ എ യായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. സ്പീക്കർ എ. എൻ ശംസീർ മുഖേനയാകും സ്ഥാനമേൽക്കുക.


മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്ന നേതാവും തന്റെ പിതാവും കൂടിയായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നായിരുന്നു പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിന്ന് കളമൊരുങ്ങിയിരുന്നത്.
 ചാണ്ടി ഉമ്മനെ സംബന്ധിച്ചിടത്തോളം നിയമസഭയിലേക്കുള്ള ആദ്യ മത്സരം കൂടിയാണ്ഇത്. കന്നി യംഗത്തിൽത്തന്നെ റെക്കോഡ്ഭൂരിപക്ഷവും.
 പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കുമ്പോൾ തന്റെ പിതാവിന്റെ പിൻഗാമിയായി ചാണ്ടി ഉമ്മൻ നിയമസഭയിൽ എത്തുമ്പോൾ അത് വികാര നിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയാകും അതോടൊപ്പം ചരിത്ര നിമിഷവും.
 തന്റെ പിതാവിന്റെ പാത പിന്തുടർന്നു മുന്നോട്ടുപോകുക എന്നതായിരിക്കും നിയമസഭാ സമാജികൻ എന്ന നിലക്ക് ചാണ്ടി ഉമ്മ ന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only