Oct 6, 2023

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 ഒക്ടോബർ 7മുതൽ 15 വരെ


കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 ഒക്ടോബർ 7മുതൽ 15 വരെ തീയതികളിൽ നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  , ജില്ലാ പഞ്ചായത്ത് അംഗം  വി പി  ജമീല എന്നിവർ രക്ഷാധികാരികളായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത വി. പി ചെയർമാനായും വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സൗദ ടീച്ചർ, രാജിത മൂത്തേടത്ത് കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ ദിവ്യ വൈസ് ചെയർമാൻമാരായും , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ് വർക്കിംഗ് ചെയർമാനായും,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി നാരായണൻ കുട്ടി ജി ജനറൽ കൺവീനറായും  പഞ്ചായത്ത് ഉദ്യോഗസ്ഥൻ സമീറ ജോയിന്റ് കൺവീനറായും   യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ കോ- ഓർഡിനേറ്ററായും ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, കുഞ്ഞാലി മമ്പാട്ട്, റുഖിയ റഹീം,  അഷ്റഫ് തച്ചാറമ്പത്ത് , ശ്രുതി കമ്പളത്ത്, സിജി സിബി, എം ആർ സുകുമാരൻ, ശിവദാസൻ കരോട്ടിൽ, നൗഷാദ് കെ.കെ, അജിത്ത് ഇ പി , കെ പി ഷാജി, സുനിത രാജൻ, ഷാഹിന ടീച്ചർ, യുവജന രാഷ്ട്രീയ സംഘടന ഭാരവാഹികൾ , ഗ്രാമപഞ്ചായത്തുകളിലെ സഹകരണ സംഘം പ്രസിഡണ്ടുമാർ , പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തലവന്മാർ , കായിക അദ്ധ്യാപകരും കലാ വിഭാഗം അദ്ധ്യാപകരും , ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള യൂത്ത് ക്ലബ്ബ് ഭാരവാഹികൾ , കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൺ മാർ എന്നിവർ അംഗങ്ങളായും    ഉൾപ്പെടുത്തി കൊണ്ട് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. കലാമത്സരങ്ങൾ ഉദയഗിരി ഓഡിറ്റോറിയം മുരിങ്ങംപുറായ് വെച്ചും കായിക മത്സര ഇനങ്ങളിൽ ഫുട്ബാൾ മത്സരം മത്തായി ചാക്കോ മിനി സ്റ്റേഡിയം വല്ലത്തായ്പാറ, വോളിബോൾ മത്സരo കുമാരനല്ലൂർ എസ്റ്റേറ്റ് ഗ്രൗണ്ടിൽ  വെച്ചും, ക്രിക്കറ്റ് മത്സരം സൗത്ത് കാരശ്ശേരി മിനി സ്റ്റേഡിയം  വടം വലി മത്സരം മത്തായ് ചാക്കോ മിനി  സ്റ്റേഡിയം വല്ലത്തായ് പാറ,   ഷട്ടിൽ മത്സരം എൻ വൈ എ എസ് സി ഇന്റോർ സ്റ്റേഡിയം ചുണ്ടത്തും പൊയിൽ,ചെസ്സ് മത്സരങ്ങൾ കറുത്ത പറമ്പിൽ വെച്ചും      നടത്തുന്നതാണ് . ഉദ്ഘാടനത്തോടനുബന്ധിച്ച്  നോർത്ത് കാരശ്ശേരിയിൽ വിളംബര ജാഥ നടത്തപ്പെടുന്നു.  റജിസ്ട്രേഷൻ ഫോറം (7/10/2023)  മുതൽ  ഗ്രാമ പഞ്ചായത്ത് ഫ്രന്റ് ഓഫീസിൽ നിന്ന് ലഭിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only