Oct 8, 2023

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 പഞ്ചായത്ത് തല മത്സരങ്ങൾ ആരംഭിച്ചു


കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ 15 മുതൽ 40 വയസ്സുവരെയുള്ള യുവതി യുവാക്കളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും മറ്റുരക്കുന്ന കേരളോത്സവം 2023 തുടക്കമായി.


ഒക്ടോബർ ഏഴാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ വിവിധ വേദികളിലായി നടത്തപ്പെടുന്ന കേരളോത്സവം 2023 പഞ്ചായത്ത് തല ഉദ്ഘാടന കർമ്മം വേളംകോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അത്ലറ്റിക് മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് ഓടുകൂടി ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി കേരളലോത്സവം 2023 ന്റെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്

വാർഡ് മെമ്പർമാരായ ജോർജുകുട്ടി വിളക്കു ന്നേൽ, ബിന്ദു ജോർജ്, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി പി തെന്മലയിൽ, ഷാജി മുട്ടത്ത്, ലീലാമ്മ കണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

 ആൻറണി ചൂരപൈകയിൽ, പോൾസൺ അറക്കൽ, അമൽ തമ്പി, ജിതിൻ തമ്പി, റംഷാദ് നൂറാംതോട്, പ്രവീൺ സ്കറിയ, ശരത് Ts, എന്നിവർ വിവിധങ്ങളായ അത്ലറ്റിക്ക് മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

9/10/23 ന് മരിയൻ ഇൻഡോർ സ്റ്റേഡിയം പുലിക്കയത്ത് വച്ച് രാവിലെ 9 30ന് വോളിബോൾ മത്സരവും തുടർന്ന് ഷട്ടിൽ ബാഡ്മിൻറൺ മത്സരവും നടത്തപ്പെടുന്നതാണ്.

വിവിധ പ്രാദേശിക ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആവേശകരമായ മത്സരങ്ങളാണ് കേരളലോത്സവം 2023 സംഘടിപ്പിക്കപ്പെടുന്നത്. 
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുവ ജനങ്ങളുടെ മാനസി ഉല്ലാസത്തിനും കായിക ക്ഷമത വർധിപ്പിക്കുന്നതിനും ലഹരിമുക്ത ക്യാമ്പിന്റെ ഭാഗമായി കൊണ്ട് പ്രാദേശിക സ്പോർട്സ് ക്ലബ്ബുകൾക്ക് ആവശ്യമായ കിറ്റുകൾ ഗ്രാമപഞ്ചായത്ത് വാഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തനത് ഫണ്ട് ഉപയോഗിച്ച് കൊണ്ട് ഈ വർഷം തന്നെ നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി അറിയിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only