Oct 8, 2023

കേരളോത്സവത്തിന് തുടക്കമായി കൂടരഞ്ഞിയിൽ .


കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി
പഞ്ചായത്തിൽ ഈ വർഷത്തെ കേരളത്സവം കുളിരമുട്ടിയിൽ ആരംഭിച്ച വോളിബാൾ മത്സരത്തോടെ തുടങ്ങി 18ന് അവസാനിക്കുന്ന പരിപാടിയിൽ കല, കായിക മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് ഉൽഘടനം നിർവഹിച്ചു. ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ അധ്യക്ഷൻ ആയി, സ്ഥിരം സമിതി അധ്യക്ഷരായ ജോസ് തോമസ്, റോസ്‌ലി ജോസ്, ഗ്രാമപഞ്ചായത്ത് അംഗം ബോബി ഷിബു സ്വാഗതം പറഞ്ഞു, മെമ്പർമാരായ ജെറീന റോയ്, സീന ബിജു, ബാബു മൂട്ടോളി, ജോണി വളിപ്ലക്കൽ, യൂത്ത് കോ. ഓർഡിനേറ്റർ അരുൺ കൊട്ടാരപറമ്പിൽ, തോമസ് പോൾ, ഡോഫിൻ തോമസ് മുഹമ്മദ്‌ പാതിപറമ്പിൽ, സണ്ണി പേരികിലംതറപ്പിൽ, രാജേഷ് മണിമലത്തറപ്പിൽ, ജിബിൻ മണിക്കോത്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only