Oct 8, 2023

പകല്‍ ഓട്ടോ ഓടിക്കുന്ന മാന്യന്‍, രാത്രിയില്‍ വീടുകളിലെത്തി ഒളിഞ്ഞുനോട്ടം; യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു


കോഴിക്കോട്: പകല്‍ ഓട്ടോ ഓടിച്ചും രാത്രികാലങ്ങളില്‍ പല വീടുകളിലുമെത്തി ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കിഴക്കോത്ത് പന്നൂര്‍ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്.

രാത്രിയില്‍ വീടുകളില്‍ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകര്‍ത്തുകയുമാണ് ഇയാളുടെ രീതി. വിവാഹം നടന്ന വീടുകളില്‍ രാത്രി കയറുന്നത് ഇയാള്‍ പതിവാക്കി.

സ്ത്രീകള്‍ കുളിക്കുന്നത് ഉള്‍പ്പെടെ നിരവധി ഫോട്ടോകള്‍ ഇയാളുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്തെന്നും പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ സാദിഖ് രാത്രിയില്‍ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളില്‍ കയറുന്നത്. വീടുകളില്‍ അശ്ലീലമെഴുതി കൊണ്ടിടുന്നതും ഇയാളുടെ പതിവാണ്.

ശല്യം കാരണം സഹികെട്ട നാട്ടുകാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച് ഏകദേശ വിവരം ലഭിക്കുന്നത്. ഇതിനു ശേഷം പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ മൂടിപ്പുതച്ച് വന്നയാളെ നാട്ടുകാര്‍ പിടിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു.

സാദിഖാണെന്ന് സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ തന്നെ അയാളുടെ വീട്ടില്‍ പോയെങ്കിലും സാദിഖ് അവിടെ ഇല്ലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫും ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സാദിഖിനെ പിടികൂടി കൊടുവള്ളി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only