Oct 17, 2023

60 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടയവിതരണം 19ന് റവന്യുമന്ത്രി ഉദ്ഘാടനം ചെയ്യും


തിരുവമ്പാടി : നിയോജകമണ്ഡലത്തിലെ മേലെപൊന്നാങ്കയം, ഓടപ്പൊയിൽ എന്നിവിടങ്ങളിലെ പട്ടിക വർഗ കോളനികളിലെ 60 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം ഒക്ടോബർ 19ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. പുല്ലൂരാംപാറ സിജെഎം ഓഡിറ്റോറിയത്തിൽ നടത്തുന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിക്കും. 'എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാർട്ട്' എന്ന ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാന സർക്കാരിന്റ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പട്ടയവിതരണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only