Oct 18, 2023

നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ മുക്കം പോലീസിന്റെ പിടിയിൽ


മുക്കം:ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ മുക്കം പോലീസിന്റെ പിടിയിൽ
മലപ്പുറം മഞ്ചേരി നൂറുകര സ്വദേശി വട്ടപ്പാറ സക്കരിയയെ ആണ് മുക്കം  പോലീസ്  എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം വലിയപറമ്പിൽ വെച്ച് പിടികൂടിയത്
മഞ്ചേരിയിൽ നിന്നും മുക്കത്തേക്ക് ഓട്ടോറിക്ഷയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുമ്പോഴാണ് പോലീസ് പിടികൂടിയത്.

മഞ്ചേരിയിൽ നിന്നും മുക്കത്തേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തെ തുടർന്ന് മുക്കം പോലീസ് നടത്തിയ പരിശോധനയിലാണ് .എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ വലിയപറമ്പിൽ വെച്ച്  ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 
ഇരുന്നൂറോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
 മലപ്പുറം മഞ്ചേരി നൂറുകര  സ്വദേശി വട്ടപ്പാറ സക്കരിയ ആണ്  മുക്കം  പോലീസിന്റെ പിടിയിലായത് ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് ഒരു പാക്കറ്റിൽ 15 ചെറിയ പാക്കറ്റുകൾ നടക്കുന്ന വലിയ 200 പേക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത് ഇതിനെ മാർക്കറ്റിൽ രണ്ട് ലക്ഷത്തോളം  രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു .

മുക്കത്തും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ,യുവാക്കൾ ,സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് വിൽപ്പന നടത്താനായി എത്തിച്ചതാണ് എന്നാണ് സൂചന എന്ന് പോലീസ് പറഞ്ഞു .

മുക്കം പോലീസ് സ്റ്റേഷനിലെ 
 എസ് .ഐ മനോജ് കുമാർ ,എസ് ഐ അർഷിത് ,സീനർ പോലീസ് കോൺസ്റ്റബിൾ അനീസ് തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only