Oct 22, 2023

ADS വാർഷികം അതിഗംഭീരമായി നടത്തി


മുക്കം:കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിലെ ADS വാർഷികം 22/10/23 ന് റശിദുദ്ധീൻ മദ്രസയിൽ വച്ച് അതിഗംഭീരമായി നടന്നു.CDS മെമ്പർ ലിൻഷ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് അധ്യക്ഷ വഹിച്ചു. കാരശ്ശേരി CDS ചെയർപേഴ്സൺ. ദിവ്യ എം ഉദ്ഘാടനം നിർവഹിച്ചു.മുഖ്യ അതിഥി ശ്രീ ഷെഫീഖലി (സിവിൽ എക്സൈസ് ഓഫീസർ )ലഹരി മുക്ത ബോധവൽകരണ ക്ലാസ്സ്‌ നടത്തി. കുന്നമംഗലം ബ്ലോക്ക്‌ മെമ്പർ രാജിത മുത്തേടത് CDS വൈസ് ചെയർപേഴ്ൺ സുബീന എന്നിവർ ആശംസ പറഞ്ഞു. കുടുംബശ്രീയിലെ മുതിർന്ന അംഗങ്ങളെയും,+2 ഫുൾ A+ നേടിയ കുട്ടികളെയും,മുക്കം ഉപജില്ല കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടിയേയും ആദരിച്ചു. ADS അംഗം സീമ നന്ദി പറഞ്ഞു കുടുംബശ്രീലെ മുഴുവൻ അംഗങ്ങളും കുട്ടികളും വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും പങ്കെടുത്തു വിവിധ ഇനം മത്സരങ്ങളും കളികളും ഉണ്ടായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only