Oct 2, 2023

കോടഞ്ചേരി പകൽവീട് പ്രവർത്തനം ആരംഭിച്ചു


കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി അങ്ങാടി സ്ഥിതി ചെയ്യുന്ന പകൽ വീടിൻറെ പ്രവർത്തന ഉദ്ഘാടനവും വയോജനങ്ങളെ ആദരിക്കലും കല പരിപാടികളും സംഘടിപ്പിച്ചു.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന് വയോജന ദിനാഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരിയിൽ വർദ്ധിച്ചുവരുന്ന വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി നിലവിൽ രണ്ടു വയോജന കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നു ഈ സാമ്പത്തികവർഷം മീൻമുട്ടി ആസ്ഥാനമായി പുതിയൊരു വയോജനകേന്ദ്രം നിർമ്മിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

മുഴുവൻ വാർഡുകളിലും അംഗൻവാടികൾ കേന്ദ്രീകരിച്ചുകൊണ്ട് വയോജന ക്ലബ്ബുകൾ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.

ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ വാസുദേവൻ ഞാറ്റുകാലായിൽ, റോസമ്മ കൈത്തുങ്കൽ, ഷാജി മുട്ടത്ത്, ബിന്ദു ജോർജ് റീന സാബു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ വയോജന ക്ലബ്ബ് ഭാരവാഹികളായ വക്കച്ചൻ പള്ളത്ത്, ജോർജ് മാരാമറ്റം, അലക്സ് മണിയങ്കേരി, മേഴ്സി കായിത്തറ, സി.സി ആൻഡ്രൂസ് സേവിയർ കുന്നത്തേട്ട്, സണ്ണി അറക്കൽ, പരമേശരൻ വള്ളിക്കുടിയിൽ, പോൾ മേമടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി 45 മുതിർന്ന പൗരന്മാരെ പ്രസിഡന്റിന്റെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികൾ അരങ്ങേറി തുടർന്ന് വിഭവസമൃദ്ധമായ സ്നേഹവിരുന്നിട് കൂടി ചടങ്ങുകൾ അവസാനിച്ചു.
കോടഞ്ചേരി അങ്ങാടിയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന മുതിർന്ന പൗരന്മാർക്ക് പകൽ സമയത്ത് ഒരു വിശ്രമകേന്ദ്രമായി പകൽവീട് ഉപയോഗിക്കാവുന്നതാണ് .

രാവിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ പരിശോധനകൾക്കായി എത്തിച്ചേരുന്ന ആളുകൾക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കുംകോടഞ്ചേരി പകൽവീട്


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only