Oct 2, 2023

ഗാന്ധിദർശൻ - ഗാന്ധി ജയന്തി ദിനാചാരണം നടത്തി


കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ്

 ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധിദർശൻ ദിനമായി ആചരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഖ്യതിഥിയായി എത്തിയ ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് റിട്ട. അദ്ധ്യാപിക എലി ശുഭ വിദ്യാർത്ഥികൾക്കായി ഗാന്ധി ദർശൻ വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു.

വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പ്രസംഗം മത്സരം, ഉപന്യാസം മത്സരം, എന്നിവ നടത്തപ്പെട്ടു.

സ്കൂൾ അസ്സംബ്ലിയിൽ മാലിന്യ മുക്ത പ്രതിജ്ഞയോടെയും പരിസര ശുചീകരണ പ്രവർത്തനങ്ങളോടെയും ആരംഭിച്ച ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ ഉച്ചയോടെ അവസാനിച്ചു.

ലീഡേഴ്‌സ്, സ്കൗട്ട്സ് മാസ്റ്റർ ജിൻസ് ജോസ്, ഗൈഡ്സ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ, പ്രോഗ്രാം ഓഫീസർ സ്മിത കെ എന്നിവർ നേതൃത്വം നൽകി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only