മുക്കം: ലഹരി മാഫിയാ സംഘം വർക്ക് ഷോപ്പിലേക്ക് ജീപ്പ് ഇടിപ്പിച്ചു കയറ്റി ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലാൻ ശ്രമിച്ചു.
കറുത്തപറമ്പിലെ ലീഫ് ബെൻഡിങ് വർക്ക് ഷോപ്പിലെ ജീവനക്കാരൻ തമിഴ് നാട് സ്വദേശി ചിന്നദുരൈക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് .
ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച്ച രാത്രി വർക്ക് ഷോപ്പിന് തൊട്ടടുത്ത അബ്ദുൽ കബീറിന്റെ ഉടമസ്ഥതയിൽ ഉള്ള അസ്‌ബി ഓട്ടോ മൊബൈൽ സ്പെയർ പാർട്സ് കടയിലെ സാമഗ്രികൾ ലഹരി സംഘം അടിച്ചു തകർത്തിരുന്നു.ഇതിനെ തുടർന്ന്
ഞായറാഴ്ച വൈകിട് 5 മണിക്ക് മുക്കം പോലീസിൽ പരാതി നൽകിയിരുന്നു .
പരാതി നൽകി മണിക്കൂറുകൾക്കുള്ളിൽ ആണ് വീണ്ടും ആക്രമണം നടക്കുന്നത് .പ്രദേശത്തു മൂന്നാം തവണയാണ് ലഹരി മാഫിയയുടെ ആക്രമണം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു
Post a Comment