Oct 16, 2023

മുക്കത്ത് വാഹനാപകടം


മുക്കം : പിസി ജംഗ്ഷനിൽ സിനിമാ സ്റ്റൈലിൽ വാഹനപകടം.കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ടു കാറിലും ബൈക്കിലുമിടിച്ച് ഡിവൈഡറിൽ ഇടിച്ചു നിന്നു.ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത് കോഴിക്കോട് ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ ബൊലേറോ ജീപ്പ് പി സി റോഡിലേക്ക് കടക്കുകയായിരുന്ന കാറിൽ ഇടിച്ച് നിർത്തിയിട്ടിരുന്ന ബൈക്കിലുമിക്കുകയായിരുന്നു. വാഹനം വരുന്നത് കണ്ട് സിഗ്നൽ കാത്ത് നിൽക്കുകയായിരുന്നു ബൈക്ക് യാത്രക്കാരൻ ബൈക്ക് നിർത്തി മാറി നിന്നത് കാരണം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഡിവൈഡറിന്റെ മുകളിലായിരുന്ന ബൊലേറോ ജീപ്പ് പിന്നീട് മുക്കം സിഐ സുമിത്തിന്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only