Oct 27, 2023

ഹാട്രിക് കിരീടവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ


കോടഞ്ചേരി : താമരശ്ശേരി ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തി പരിചയമേളയിൽ വീണ്ടും മികവ് തെളിയിച്ച് സെന്റ് ജോസഫ് എൽ പി സ്കൂൾ കോടഞ്ചേരി.

 ഇന്നലെ കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസ്എസ് ഇൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ല ഗണിതശാസ്ത്ര മേളയിലും , പ്രവർത്തിപരിചയ മേളയിലും , ശാസ്ത്ര മേളയിലും ഓവറോൾ കിരീടം നേടി സ്കൂളിന്റെ മികവിന് മാറ്റുകൂട്ടിയിരിക്കുകയാണ് സെന്റ് ജോസഫിലെ കുരുന്നു പ്രതിഭകൾ.

പ്രവർത്തി പരിചയ മേളയിൽ 88 പോയിന്റും ഗണിത ശാസ്ത്രമേളയിൽ 43 പോയിന്റും 
ശാസ്ത്ര മേളയിൽ 25 പോയിന്റും നേടിയാണ് സ്കൂൾ ജേതാക്കളായത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only