Oct 26, 2023

അത്യുജ്ജ്വല വിജയവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ്‌ ഹൈസ്കൂൾ


കോടഞ്ചേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളകളിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ,യു.പി വിഭാഗങ്ങൾ വിവിധ മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.


ഹൈസ്കൂൾ വിഭാഗത്തിൽ പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനവും, ഐ.ടി മേളയിൽ രണ്ടാം സ്ഥാനവും, സാമൂഹ്യ ശാസ്ത്ര മേളയിലും ഗണിത മേളയിലും മേളയിലും മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.

യു.പി വിഭാഗത്തിൽ ഗണിതശാസ്ത്ര മേളയിലും, പ്രവൃത്തിപരിചയ മേളയിലും ഐ.ടി മേളയിലും ഒന്നാം സ്ഥാനവും ,ശാസ്ത്ര മേളയിലും സാമൂഹ്യ ശാസ്ത്ര മേളയിലും രണ്ടാം സ്ഥാനവും സെന്റ് ജോസഫ്സ് കരസ്ഥമാക്കി.

  എല്ലാ മേളകളുടെയും പോയന്റുകൾ കണക്കാക്കുമ്പോഴുള്ള സെക്കന്റ് ഓവറോൾ ട്രോഫിയും കോടഞ്ചേരി സെന്റ് ജോസഫിനാണ് ലഭിച്ചത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only