Oct 2, 2023

ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു


കോടഞ്ചേരി:രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154 ജന്മദിനത്തോടനു ബന്ധിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മഹാത്മജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു.


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വൈസ് പ്രസിഡൻറ് ചിന്ന അശോകൻ, പത്താം വാർഡ് മെമ്പർ ലിസി ചാക്കോ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത്, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ, ജൂനിയർ സൂപ്രണ്ട് ബ്രിജേഷ് കുമാർ, അസിസ്റ്റൻറ് എൻജിനീയർ അർച്ചന ഓവർസിയർ ഹനീഫ, ക്ലർക്ക് അശ്വിൻ എന്നിവർ പുഷ്പാർച്ചന നടത്തി.

തുടർന്ന് ഗ്രാമപഞ്ചായത്ത് പരിസര ശുചീകരണവും തുടർന്ന് ശുചിത്വ പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചൊല്ലിക്കൊടുത്തു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികളും ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only