Oct 2, 2023

കെ എസ് കെ റ്റി യു തിരുവമ്പാടി ഏരിയ സമ്മേളനം നടത്തി


കാരശ്ശേരി പഞ്ചായത്തിലെ മുണ്ടിത്തോട് മിച്ചഭൂമി പതിച്ചു നൽകുക, മുക്കം മുനിസിപ്പാലിറ്റിയിലെ മംഗലശ്ശേരി തോട്ടം പട്ടയം വിതരണം ചെയുക --കെ എസ് കെ റ്റി യു തിരുവമ്പാടി ഏരിയ സമ്മേളനം ksktu തിരുവമ്പാടി ഏരിയ സമ്മേളനം പുല്ലുരാംപാറ സി. എസ് ഗോപാലൻ നഗറിൽ സംസ്ഥാനകമ്മറ്റി അംഗം പി. ബാബുരാജ് ഉത്ഘാടനം ചെയ്തു കെ. പി വിനു അധ്യക്ഷനായി, എൻ എം ദാമോധരൻ, ഇ രമേശ് ബാബു, കെ കെ ദിവാകരൻ, എ പി സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ഏരിയസെക്രട്ടറി കെ ടി ശ്രീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, വിവിധ മേഖല കമ്മറ്റികളിൽ നിന്ന് 15പേർ ചർച്ചയിൽ പങ്കെടുത്തു.42കുടുംബങ്ങൾ നിരന്തരം അവശ്യപെടുന്ന മംഗലശ്ശേരി തോട്ടം പട്ടയം അടിയന്തിരമായി വിതരണം ചെയ്യണമെന്നും മുണ്ടിത്തോട് മിച്ചഭൂമി ഭൂരെഹിത കർഷകതൊഴിലാളകൾക്ക് വിതരണം ചെയ്യണമെന്നും സമ്മേളനം പ്രേമേയങ്ങളിലൂടെ ആവശ്യപെട്ടു


ഭാരവാഹികളായി കെ ശിവദാസൻ, സെക്രട്ടറിയായും കെ ടി ശ്രീധരൻ പ്രസിഡണ്ടായും, കെ പി വിനു ട്രഷറർ ആയും തിരഞ്ഞെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only