Oct 21, 2023

ബഥാനിയായിലേക്ക് ജപമാല റാലി നടത്തി


തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാല നടക്കുന്ന പുല്ലൂരാംപാറ ബഥാനിയ കേന്ദ്രത്തിലേക്ക് ജപമാല റാലി നടത്തി. അഖണ്ഡ ജപമാലയുടെ 95 ാം ദിവസമാണ് തിരുവമ്പാടിയിലെ വിശ്വാസി സമൂഹം ജപമാല റാലി നടത്തിയത്. തിരുവമ്പാടി ദേവാലയത്തിൽ വച്ച് ഫൊറോനാ വികാരി ഫാ: തോമസ് നാഗ പറമ്പിൽ ജപമാല റാലി ഫ്ളാഗ് ഓഫ് ചെയ്തു. അസി.വികാരി ഫാ. ജിതിൻ പന്തലാടിക്കൽ ട്രസ്റ്റിമാരായ ജോൺസൺ പുരയിടത്തിൽ, ലിതിൻ മുതുകാട്ടുപറമ്പിൽ , സണ്ണി വെള്ളാരംകുന്നേൽ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, സണ്ണി പെണ്ണാപറമ്പിൽ,സിസ്റ്റർ ദീപ, ബെന്നി കിഴക്കേ പറമ്പിൽ , തങ്കച്ചൻ ആനന്തശ്ശേരിൽ എന്നിവർ ജപമാല റാലിക്ക് നേതൃത്വം നൽകി.101 ദിവസം നീണ്ടുനിൽക്കുന്ന അഖണ്ഡ ജപമാല സമർപ്പണം 27ന് സമാപിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only