Oct 11, 2023

ആനക്കൊമ്പ് കടത്ത്;മുഖ്യ പ്രതിയായ സിവിൽ പോലിസ് ഓഫീസറുടെ തെളിവെടുപ്പ് പൂർത്തിയായി, ഇന്ന് കോടതിയിൽ ഹാജരാക്കും


താമരശ്ശേരി : ആനക്കൊമ്പ് കടത്ത് കേസിൽ കോടതിയിൽ കീഴടങ്ങിയതിനെ തുടർന്ന് വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങിയ മുഖ്യപ്രതി തമിഴ്‌നാട് ഊട്ടി മഞ്ചൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഊട്ടി കണ്ണൻ്റെ തെളിവെടുപ്പ്‌ പൂർത്തിയി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയക്കും.

താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി മുഖേന രണ്ട് ദിവസത്തേക്കാണ് കണ്ണനെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.

താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ ചുമതലയുള്ള പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ.വി. ബിജുവിന്റെ നേതൃത്വത്തിൽ താമരശ്ശേരി റെയ്ഞ്ച് ഓഫീസിൽ കണ്ണനെ വിശദമായി ചോദ്യം ചെയ്തു, തുടർന്ന് ആനക്കൊമ്പ് മറ്റു പ്രതികൾക്ക് കൈമാറിയ വേങ്ങരയിലെ ജാഫർ സാദിഖിൻ്റെ വീട്ടിലും, കണ്ണൻ താമസിച്ച കടലുണ്ടിയിലെ വാടക വീട്ടിലും, മറ്റിടങ്ങളിലും കൊണ്ടുപോയി തെളിവെ
ടുത്തു.

ഇന്നു രാവിലെ താമരശ്ശേരിയിൽ എത്തിയ DFO ഇയാളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.


കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആനക്കൊമ്പ് വിൽപ്പന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്.എന്നാൻ ചോദ്യം ചെയ്യലിൽ പ്രതി സഹകരിക്കുന്നില്ലായെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വനംഇന്റലിജൻസ് സംഘവും കേന്ദ്ര വനംവകുപ്പ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും, വൈൽഡ് ലൈഫ് ക്രൈം ബ്യൂറോയും കണ്ണനെ ചോദ്യം ചെയ്തു.

മാസങ്ങളോളം ഒളിവിൽ കഴിഞ്ഞ കണ്ണൻ താമരശ്ശേരി കോടതിയിൽ കീഴടങ്ങുകയായിരുന്നു. അട്ടപ്പാടിയിൽനിന്നുള്ള ആനക്കൊമ്പുകൾ കണ്ണൻ നിലമ്പൂർ സ്വദേശിക്ക് വിറ്റതായാണ് വനംവകുപ്പിന് ലഭിച്ച വിവരം. ഇവ മറിച്ച് വിൽക്കാൻ ജൂലായ് 30 ന് കോഴിക്കോട് എത്തിയപ്പോൾ കണ്ണന്റെ സംഘത്തിലെ നാലുപേരെ കെ എസ് ആർ ടി സി ടെർമിനലിൽ വെച്ച് വനംഇന്റലിജൻസ് വിഭാഗം പിടികൂടുകയായിരുന്നു.


ഒന്നരക്കോടി വിലവരുന്ന ആനക്കൊമ്പുകളാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ഇതിൽ കണ്ണന് നിർണായക പങ്കുള്ളതായാണ് വനംവകുപ്പിന്റെ നിഗമനം. തമിഴ്‌നാട്ടിലെ വനത്തിൽ നിന്ന് ആനകളെ വേട്ടയാടിയാണ് ആനക്കൊമ്പുകൾ ശേഖരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only