Oct 11, 2023

തെളിനീർ പദ്ധതിയുമായി മഞ്ഞുവയൽ വിമല യുപി സ്കൂൾ


കോടഞ്ചേരി : നെല്ലിപ്പൊയിൽ, മഞ്ഞുവയൽ വിമല യുപി സ്കൂളിൽ           "തെളിനീർ" പദ്ധതിക്ക് തുടക്കം കുറിച്ചു. നല്ല പാഠം ക്ലബ്ബും ഡബ്ലിയു എം ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് പനമരവും സംയുക്തമായി കുട്ടികൾക്കായുള്ള ട്രെയിനിങ് സംഘടിപ്പിച്ചു. വെള്ളത്തിൽ എത്രത്തോളം ശുദ്ധജലം ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാനുള്ള വിവിധ തരം പരീക്ഷണരീതികൾ , ശുദ്ധ ജല പരിപോഷണ പരിപാടികൾ, ജല സംരക്ഷണ മാർഗങ്ങൾ എന്നിവക്കുള്ള നിർദ്ദേശങ്ങൾ ഡബ്ലിയു എമ്മോ കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ: റിയാസ് P, അധ്യാപിക അശ്വതി എന്നിവർ      കുട്ടികൾക്ക് നൽകി.


വിദ്യാർത്ഥി  പ്രതിനിധികളായ നിഹാൽ പി. മുന്ന,എയ്ഞ്ചൽ ബിനോയ് ,ലെവീന എൽസ ഷാജി എന്നിവർ പങ്കെടുത്തു.സ്കൂളിലെ അധ്യാപകരായ ഷബീർ കെ പി യും ജിസ് ജോർജും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only