കൂടത്തായി:കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ സുരക്ഷക്കായി രക്ഷിതാക്കളുടെ ഒരു വളണ്ടിയർ സേന ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂൾ പ്രവർത്തി ദിവസം
രാവിലെയും വൈകുന്നേരവും കുട്ടികള്‍ സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും വളണ്ടിയർമാരുടെ സാന്നിധ്യവും നിരീക്ഷണവും ഉണ്ടായിരിക്കും..
അഭിലക്ഷണീയമല്ലാത്ത സാഹചര്യങ്ങളിൽ കുട്ടികള്‍ പെട്ടുപോകാതിരിക്കാൻ കോടഞ്ചേരി പോലീസിന്റെ അനുമതിയോട് കൂടിയാണ് ഈ സംവിധാനം നിലവില്‍ വന്നത്..
അപരിചിതരുടെ അസ്വാഭാവികമായ സാന്നിധ്യമോ സ്കൂള്‍ പരിസരത്ത് ശ്രദ്ധയിൽ പെട്ടാൽ ഉടന്‍ പോലീസില്‍ അറിയിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങൾ അതീവ ഗൗരവത്തോടെ കാണുകയും ആവശ്യമെങ്കില്‍ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണന്ന്
വോയ്സ് മെസ്സേജിലൂടെ സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിച്ചു.
Post a Comment