Oct 6, 2023

രാഷ്ട്രീയ വിശദീകരണം പൊതുയോഗം നടത്തി


കോടഞ്ചേരി: വയനാട് എം.പി രാഹുൽ ഗാന്ധി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് അനുവദിച്ച ശാന്തിനഗർ കോടഞ്ചേരി പുലിക്കയം - തോട്ടുമുഴി പുല്ലൂരാംപാറ പള്ളിപ്പടി റോഡ് തിരുവമ്പാടി എംഎൽഎ ഒരു ആലോചനയും ഇല്ലാതെ റോഡിന്റെ പല ഭാഗങ്ങളും വിട്ടുകളഞ്ഞതിലും പദ്ധതി പ്രഖ്യാപിച്ചത് മുതൽ രാഹുൽ ഗാന്ധിക്കെതിരെയും ത്രിതല പഞ്ചായത്ത് ജനപ്രതികൾക്കെതിരെയും റോഡിന്റെ അലൈൻമെന്റ് എതിരെയും നടത്തുന്ന കുപ്രചരണങ്ങളിൽ പ്രതിഷേധിച്ച് വലിയ കൊല്ലി അങ്ങാടിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി.


 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും രാഹുൽ ഗാന്ധി എം.പിയും ത്രിതല പഞ്ചായത്ത് മെമ്പർമാരും പ്രദേശത്തിന്റെ വികസനത്തിനു വേണ്ടിയാണ് പദ്ധതി കൊണ്ടുവന്നതെന്നും ഇതിന്റെ പേരിൽ വിഭാഗീയത ഉണ്ടാക്കിരാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനതിരിച്ചറിയണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു.
  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ജോസഫ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, അന്നക്കുട്ടി ദേവസ്യ, ഫ്രാൻസിസ് ചാലിൽ,സണ്ണി പുറപ്പുഴ, ബാബു പട്ടരാട്ട്,ബെന്നി കുളങ്ങരത്തൊട്ടി,വിൽസൺ തറപ്പില്‍, ജെയിംസ് അഴകത്ത്എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only