Oct 4, 2023

കാട്ടുപന്നികളെ ഉപാധികളില്ലാതെ നശിപ്പിക്കാൻ കർഷകർക്ക് അനുമതി നൽകണം:നെല്ലിപ്പൊയിൽ സഞ്ചാരി അയൽക്കൂട്ടം


നെല്ലിപ്പൊയിൽ: കർഷകരുടെ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളില്ലാതെ ഉന്മൂലനം ചെയ്യുന്നതിന് കർഷകർക്ക് ആവശ്യമായ നിയമം കൊണ്ടുവരണമെന്നും, അവയെ കൊന്നൊടുക്കുന്നതിന് ആവശ്യമായ അനുമതി ഉപാധികൾ ഇല്ലാതെ കർഷകർക്ക് നൽകണമെന്നും നെല്ലിപ്പൊയിൽ സഞ്ചാരി അയൽക്കൂട്ടം ആവശ്യപ്പെട്ടു.


സാബു മനയിൽ യോഗം ഉദ്ഘാടനം ചെയ്തു.ലൈജു അരീപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

സ്റ്റാൻലി തടത്തേൽ,സണ്ണി മണ്ണൂർ, വിനോദ് മാവുങ്കൽ, തങ്കച്ചൻ കുന്നത്തേട്ട്, തോമസ് കയത്തുംകരയിൽ, സന്തോഷ്‌ കരികണ്ടത്തിൽ തുടങ്ങിവർ പ്രസംഗിച്ചു.

റോയ് പറതൊട്ടിയിൽ (പ്രസിഡന്റ്),ഷാജി കരീക്കുന്നേൽ (സെക്രട്ടറി),ഹാരിസ് വാലിയിൽ(ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only