Oct 4, 2023

പ്രജനനാരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു


കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥികൾക്കായി Reproductive Health ( പ്രജനനാരോഗ്യം )എന്ന വിഷയത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു.


കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ജെ. എച്ച്.ഐയും കൗൺസലിങ്ങ് സൈക്കോളജിസ്റ്റുമായ ഷീന റ്റി.സി യാണ് ക്ലാസ്സ് നയിച്ചത്. കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കുട്ടികൾക്കായി നിർദ്ദേശിച്ചിട്ടുള്ള ' Know thyself, (സ്വയമറിയുക) എന്ന പരിപാടിയുടെ ഭാഗമായാണ് ക്ലാസ്സ് നടത്തിയത്.

കൗമാര കാലഘട്ടത്തിൽ നേരിടുന്ന വെല്ലുവിളികളെ മനസ്സിലാക്കി അവയെ ശരിയായി നേരിടുന്നതിനുള്ള പരിശീലനം നേടാൻ കുട്ടികൾക്ക് സാധിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു .

ക്ലാസ്സിന് സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.
 ബോട്ടണി അദ്ധ്യാപികയും സൗഹൃദ കോർഡിനേറ്ററുമായ രാജി ജോസഫ് നന്ദി അറിയിക്കുകയും ചെയ്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only