Oct 16, 2023

ഹാഫിള് മുഹമ്മദ് അമീനെ എസ്‌.കെ.എസ്.എസ്.എഫ് ആദരിച്ചു.


കൊടിയത്തൂർ: 'പാണക്കാട് സ്ട്രൈറ്റ്പത് സ്കൂൾ ഓഫ് ഖുർആനിൽ' നിന്നും ഖുർആൻ മനഃപാഠമാക്കിയ കൊടിയത്തൂർ നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ പൂർവ്വ വിദ്യാർത്ഥി ഹാഫിള് മുഹമ്മദ്‌ അമീനെ എസ്‌.കെ.എസ്.എസ്.എഫ് ത്വലബ കൊടിയത്തൂർ ടൗൺ കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.


എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ സെക്രട്ടറി ഇബ്രാഹീം അസ്‌ലമി അമീന് മൊമെന്റോ നൽകി. ത്വലബ ടൗൺ സെക്രട്ടറി കെ ഹംദാൻ അധ്യക്ഷനായി. എസ്.വൈ.എസ് കൊടിയത്തൂർ ടൗൺ സെക്രട്ടറി എം.എം ആബിദ്, കെ.കെ ആദിൽ, അഞ്ചുമുൽ ഹഖ്, റിയാൻ അൻസാരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only