Oct 16, 2023

കേന്ദ്ര-സംസ്ഥാന സർക്കാരിന്റ അഴിമതി ചൂണ്ടിക്കാണിച്ച് UDF പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി.


തിരുവമ്പാടി : അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാർ രാജി വെക്കുക എന്നാവശ്യപ്പെട്ടും ക്രമസമാധാ തകർച്ച , വിലക്കയറ്റം, കർഷകരോട് കാണിക്കുന്ന അവഗണന, വന്യമൃഗശല്യം, ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച , പ്രതിക്ഷേധിക്കാൻ ഫീസ്, തുടങ്ങിയ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 2023 ഒക്ടോബർ 18 ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ പ്രചരണാർത്ഥം തിരുവമ്പാടി UDF പഞ്ചാത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ യാത്രയുടെ ഉദ്ഘാടനം ആനിക്കാംപൊയിലിൽ DCC ജന:സെക്രട്ടറി ബാബു മാസ്റ്റർ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ കെ.എ അബ്ദുൾ റെഹ്മാൻ, ജാഥാ ക്യാപ്റ്റൻ യൂഡിഎഫ് ചെയർമാൻ റ്റി.ജെ കുര്യാച്ചൻ , വൈസ് ക്യാപ്റ്റൻ ഷൗക്കത്തലി കൊല്ലളത്തിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് മെമ്പർ ബാബുകളത്തൂർ, സണ്ണി കാപ്പാട്ട്മല,മേഴ്സി പുളിക്കാട്ട്, മില്ലി മോഹനൻ , മനോജ് വാഴേപറമ്പിൽ ,റോബർട്ട് നെല്ലിക്കാത്തെരുവിൽ , ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട് , ടി.എൻ സുരേഷ്, ജുബിൻ മണ്ണുകുശുമ്പിൽ , സജി കൊച്ചുപ്ലാക്കൽ, അസ്കർ , ഹനീഫ ആച്ചപ്പറമ്പിൽ ,ലെത്തീഫ് പേക്കാടൻ, ജവഹർ പുളിയക്കോട്ട്, രാമചന്ദ്രൻകരിമ്പിൽ , ലിസി മാളിയേക്കൽ, മറിയാമ ബാബു, ഷൈനി ബെന്നി, ലിസി സണ്ണി, മഞ്ചു ഷിബിൻ, ബിന്ദു ജോൺസൺ , മുഹമ്മദലി പുന്നക്കൽ,അബ്രഹാം വടയാറ്റുകുന്നേൽ,കബീർ, മോയിൻ കമുങ്ങിൽ, സോണി മണ്ഡപത്തിൽ ,ലിബിൻ മണ്ണൻപ്ലാക്കൽ, ലിബിൻ തുറുവേലി പ്രസംഗിച്ചു. സ മാപന സമ്മേളനം മുസ്ലീലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ.കാസിം ഉദ്ഘാടനം ചെയ്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only