Oct 9, 2023

താമരശ്ശേരി സബ് ജില്ല കായിക മേള കോടഞ്ചേരി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാർ


കോടഞ്ചേരി: മൂന്ന് ദിവസങ്ങളിലായി ഈങ്ങാപ്പുഴ എം.ജി.എം എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന താമരശ്ശേരി സബ് ജില്ല കായിക മേളയിൽ 242 പോയിന്റ് നേടി കോടഞ്ചേരി സെന്റ്.ജോസഫ്സ് എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാരായി.

,സബ് ജൂനീയർ ,  ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും ജൂനീയർ ആൺകുട്ടികളുടെ വിഭാഗത്തിലും സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ  ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി . സബ്ജൂനിയർ ഗേൾസിൽ നിരജിത രാമദാസ് , ജൂനിയർ ബോയ്സിൽ സോനു ചാക്കോ , ഗേൾസിൽ ജീന മരിയ ,
സീനിയർ ഗേൾസിൽ ആൻ മരിയ ടോബി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. കായികാധ്യാപകൻ  അനൂപ് ജോസാണ് കുട്ടികൾക്ക് മികച്ച പരിശീലനം നല്കിയത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only