Nov 2, 2023

നാടൻ പലഹാരങ്ങളിൽ കേരളപ്പിറവി ആഘോഷിച്ചു


കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു.


എൻ്റെ കേരളം സുന്ദര കേരളം എന്ന വിഷയാവതരണത്തിൽ ഇന്ന് തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളെ സമഗ്രമായി  പരിചയപ്പെടുത്തി.

 വീടുകളിൽ നിന്നും വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ രുചിക്കൂട്ടുകളുടെ പലഹാര പ്രദർശനം നടത്തി. വീട്ടിലെ അച്ചപ്പം, കുഴലപ്പം, അരിയുണ്ട, കൊഴുക്കട്ട, ഉണ്ണിയപ്പം തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങളാണ് വിദ്യാർത്ഥികൾ കൊണ്ട് വന്നത്.

 വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് രുചികരമായ വിഭവങ്ങൾ പങ്കുവെച്ചതും മറക്കാനാവാത്ത അനുഭവമായി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only