Nov 16, 2023

മുക്കം ഉപജില്ല കലോത്സവം: കൊടിയത്തൂർ പി.ടി.എം സ്കൂൾ ഓവറോൾ ചാംപ്യന്മാരായി എൽ.പി സ്കൂൾ വിഭാഗത്തിൽ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി


കൂടരഞ്ഞി: നാലു ദിവസങ്ങളിലായി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുക്കം ഉപജില്ല കലോത്സവം സമാപിച്ചു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. എൽ.പി സ്കൂൾ വിഭാഗത്തിൽ 63 വീതം പോയിന്റുകൾ നേടി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ, മണാശേരി ഗവ. യു.പി സ്കൂൾ, കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ, തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് യു.പി സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.


യു.പി വിഭാഗത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ 78 പോയിൻ്റ് നേടി ഒന്നാം സ്ഥാനവും തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൂൾ എന്നിവർ 76 വീതം പോയിന്റുകൾ നേടി രണ്ടാം സ്ഥാനവും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ 75 പോയിന്റുകൾ നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ 236 പോയിൻ്റ് നേടി കൊടിയത്തൂർ പി.ടി.എം സ്കൂൾ ഒന്നാം സ്ഥാനവും 207 പോയിന്റുകൾ നേടി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 192 പോയിന്റുകൾ നേടി പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

ഹയർ സെക്കൻഡറി വിഭാഗത്തിൽ 246 പോയിൻ്റ് നേടി ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും 242 പോയിന്റ് നേടി നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 216 പോയിന്റുകൾ നേടി കൊടിയത്തൂർ പി.ടി.എം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 45 പോയിൻ്റ് നേടി മുക്കം എം.എം.ഒ എൽ.പി സ്കൂളും യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ 65, 95 എന്നിങ്ങനെ പോയിന്റുകൾ നേടി കൊടിയത്തൂർ പി.ടി.എം സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സംസ്കൃത വിഭാഗത്തിൽ 86 പോയിൻ്റുകൾ വീതം നേടി തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, മണാശേരി ഗവ. യു.പി സ്കൂൾ, മുത്താലം വിവേകാനന്ദ സ്കൂൾ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. സമ്മാനവിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർവഹിച്ചു.

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് അധ്യക്ഷനായി. സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, എ.ഇ.ഒ ടി. ദീപ്തി, റോസിലി ജോസ്, ബോസ് ജേക്കബ്, ബിജു എണ്ണാർമണ്ണിൽ, സജി ജോൺ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only