Nov 16, 2023

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ അങ്കണവാടി കലോത്സവം അരങ്ങേറി


കൂടരഞ്ഞി :              നാടിന്റെ വികസനത്തോടൊപ്പം കുടിയേറ്റ ജനതയുടെ പാദ സ്പർശത്താൽ മുഖരതമായ കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ കൂടാരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തിൽ അങ്കണവാടികളിലൂടെ ശൈശവ പൂർവകാല പരിചരണവും വിദ്യാഭ്യാസവും ലക്ഷ്യം വച്ചു കൊണ്ട് സംഘടിപ്പിച്ച അങ്കണ വാടി കലോത്സവം കൂടാരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ :ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ബഹു :തിരുവമ്പാടി എം എൽ എ ശ്രീ :ലിന്റോ ജോസഫ് അവർകൾ ഭദ്രദീപം കൊളുത്തി ഉദ്ഘടനം കർമ്മം നിർഹവിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. മേരി തങ്കച്ചൻ സ്വാഗത ആശംസിച്ചു.മുഖ്യ അതിഥികളായി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി പി ജമീല,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ബോസ് ജേക്കബ്, ജില്ല വനിതാ ശിശു വികസന ഓഫീസർ ശ്രീമതി സബീന ബീഗം എന്നിവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസീസ്, . മറ്റു വാർഡ് മെമ്പർമരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന ജോയ്, സീന ബിജു,ബിന്ദു ജയൻ,സുരേഷ് ബാബു, ജോണി വാളിപ്ലാക്കൽ, മോളി തോമസ്, വി എ നസീർ എന്നിവർ aആശംസകൾ അറിയിച്ചു.കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ സെക്രെട്ടറി സുരേഷ് കുമാർ ശിശു വികസന പദ്ധതി ഓഫീസർ സ്മിത എന്നിവർ സാനിധ്യം അറിയിച്ചു.ഐ സി ഡി എസ് സൂപ്പർ വൈസർ ശ്രീമതി : ഫസ്‌ലി നന്ദി പറഞ്ഞു.


കൂടാരഞ്ഞി ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നും 19 അങ്കണ വടികളിലെ നൂറ്റി അമ്പതോളം കുരുന്നു പ്രതിഭകളുടെ വര്ണാഭമായ പരിപാടികളാണ് അരങ്ങേരിയത് ഏകദേശം 800 ആളുകൾ പരിപാടിയിൽ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only