Nov 7, 2023

ഭരണഭാഷ മാതൃഭാഷ വാരാചരണ സമാപന ദിനാഘോഷ ചടങ്ങ് നടത്തി


കോടഞ്ചേരി: കോടഞ്ചേരി  സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരും ആധാരം എഴുത്തുകാരും ചേർന്ന് കോടഞ്ചേരി സബ്ബ് രജിസ്ട്രാർ ഓഫിസിൽ വെച്ച് സമുചിതമായി നടത്തി.


വാർഡ് മെമ്പർ  വാസുദേവൻ ഞാറ്റുകാലായുടെ  അദ്ധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങിൽ സബ്ബ്  രജിസ്ട്രാർ ഗിരിഷ്കുമാർ എ.വി സ്വാഗതം പറഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അലക്സ് തോമസ് ചെമ്പകശ്ശേരി  ഉദ്ഘാടനം  നിർവഹിച്ചു. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പൽ വിത്സൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി , കെ. എസ്.എഫ്. ഇ കോടഞ്ചേരി ബ്രാഞ്ച് മാനേജർ രാജേഷ് കെ.എസ്, ആധാരം എഴുത്ത് അസോസിയേഷൻ യൂനിറ്റ് പ്രസിഡണ്ട് പി.പി. വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ്  സെക്രട്ടറി മാത്യു റ്റി.റ്റി നന്ദി പ്രകാശിപ്പിച്ചു പരിപാടിയോടനുബന്ധിച്ച് കവിതാലാപനം, നാടൻപാട്ട്, പ്രശ്നോത്തരി   എന്നിവയിൽ പങ്കെടുത്ത വിജയികൾക്ക് സമ്മാന ദാനം നടത്തി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only