Nov 30, 2023

സർക്കാരിനെതിരെയുള്ള ജനവിചാരണ സദസ്സ് ഐക്യ ജനാധിപത്യമുന്നണി മണ്ഡലം കൺവെൻഷൻ നടത്തി


കോടഞ്ചേരി: സർക്കാരിന്റെ അഴിമതി ധൂർത്ത് അക്രമം കെടുകാര്യസ്ഥത എന്നിവയ്ക്കെതിരെ ഐക്യ ജനാധിപത്യ മുന്നണി ജനവിചാരണ സദസ്സ് കോടഞ്ചേരി മണ്ഡലം കൺവെൻഷൻ നടത്തി.

 തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു.
 യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, കെ പി മുഹമ്മദ് ഹാജി, സണ്ണി കാപ്പാട്ട് മല, ജയ്സൺ മേനാകുഴി, അബൂബക്കർ മൗലവി, കെ എം ബഷീർ,ജോർജ് എം തോമസ്, ആന്റണി നീർവേലി, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ചിന്ന അശോകൻ, സേവിയർ കുന്നത്തേട്ട്, കുമാരൻ കരിമ്പിൽ, റഹീം കണ്ണത്ത്, റെജി തമ്പി എന്നിവർ പ്രസംഗിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only