Nov 30, 2023

പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി സിറിയക്ക് ജോൺ അന്തരിച്ചു


താമരശ്ശേരി : മലബാറിലെ കൂടിയേറ്റ കർഷകരുടെ പ്രിയങ്കരനായ നേതാവും മുൻ മന്ത്രിയുമായ പി സിറിയക്ക് ജോൺ (90) അന്തരിച്ചു.


കട്ടിപ്പാറയിലെ വസതിയിൽ ഇന്നു വൈകുന്നേരത്തോടെ ആയിരുന്നു അന്ത്യം.

1982-83 കാലഘട്ടത്തിൽ കെ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

കൽപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി നാലാം കേരളനിയമസഭയിലും തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി.

സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക്ക് ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സ്റ്റേറ്റ്  കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 

കെപിസിസി അംഗം, കെപിസിസി എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻസിപി സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only