Nov 22, 2023

പുതുപ്പാടി യിൽ ഓടുന്ന ബസിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി .


താമരശേരി:ഓടുന്ന ബസിന്റെ ജനല്‍ച്ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി.തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിയാണ് ബസിൽ നിന്നു ഗ്ലാസ് തകർത്തു പുറത്ത് ചാടിയത്.ബസിൽ നിന്നും ചാടിയ തിനെ തുടർന്ന് ഇയാൾക്ക് പരുക്കേറ്റു.

കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസില്‍ ഈങ്ങാപ്പുഴയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ യാണ് സംഭവം.

കെ.എസ്‌.ആര്‍.ടി.സി ഗരുഡ ബസിലെ 33-ാം നമ്പര്‍ സീറ്റിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ബസിന്റെ ഗ്ലാസ് പൊട്ടിച്ചു ഇയാള്‍ റോഡിലേക്ക് ചാടുകയായിരുന്നു .വീഴ്ചയില്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാള്‍ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളെ താമരശേരി പൊലിസെത്തി കസ്റ്റഡിയിൽഎടുത്തു.ഇയാൾ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ആളാണെന്ന് പൊലിസ് പറഞ്ഞു.മയക്ക് മരുന്ന് ഉപയോഗിച്ച രീതിയിലാണ് ഇയാളുടെ പ്രവൃത്തി എന്ന് സഹയാത്രക്കാർ പറഞ്ഞു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only