Nov 27, 2023

മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഡയാലിസിസ് തുടങ്ങണം - ഗ്രെയ്സ്.


മുക്കം: മലയോര മേഖലയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വൃക്കരോഗികൾക്ക് ആശ്വാസമേകുന്നതിനായി ഡയാലിസിസ് സംവിധാനമൊരുക്കണമെന്ന് ഗ്രെയ്സ് പാലിയേറ്റീവ് കെയർ സർക്കാറിനോടാവശ്യപ്പെട്ടു. ഇന്നലെ മുക്കത്ത് നടന്ന നവകേരള സദസ്സിലാണ് ഈ ആവശ്യമുന്നയിച്ചത്.നൂറു കണക്കിന് വൃക്കരോഗികളാണ് മലയോര മേഖലയിൽ ഡയാലിസിസിന് വിധേയരാവുന്നത്.സർക്കാർ ആശുപത്രിയിൽ ഇതിനുള്ള സംവിധാനമില്ലാത്തതിനാൽ സ്വകാര്യ ആശുപത്രികൾ മാത്രമാണ് ഇവർക്ക് ശരണം. പാവപ്പെട്ട രോഗികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത ഇതു വരുത്തിത്തീർക്കുന്നു. മുക്കം സി എച്ച് സിയിൽ ലഭ്യമായ കെട്ടിട സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൽ പ്രദേശവാസികൾക്ക് വലിയ ആശ്വാസമേകുമെന്ന് നിവേദനത്തിൽ പറഞ്ഞു.

ഗ്രെയ്സ് ചെയർമാൻ ഒ.ശരീഫുദ്ദീൻ, പി കബീർ മാസ്റ്റർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only