Nov 22, 2023

ഭർത്താവ് തൂങ്ങിമരിച്ചു, മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി


കൊല്ലം: ഭർത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ഭർത്താവ് തൂങ്ങിമരിച്ച ദിവസം വൈകിട്ട് ഏഴുമണിയോടെ ഭാര്യ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് പരാതി. ഒളിച്ചോടിയ സമയം ഭർത്താവിന്റെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിന് മുമ്പാണ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്.


ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരിന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ഈ വിവരം അറിഞ്ഞ ഭർത്താവ് ഭാര്യയുമായി ചില തർക്കങ്ങളും ബഹളവും കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നടന്നിരിന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only