Nov 30, 2023

മലയാള സിനിമയിലെ മുത്തശ്ശി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു



നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് അന്ത്യം. തിരുവനന്തപുരം: മലയാള സിനിമയിലെ മുത്തശ്ശിക്ക് വിട. നടി എന്നതിന് പുറമെ സംഗീതജ്ഞ, നര്‍ത്തകി എന്ന നിലയിലും അറിയപ്പെട്ടു. മലയാള സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ കൈകാര്യം ചെയ്താണ് സുബ്ബലക്ഷ്മി ശ്രദ്ധേയയായത്.


കല്യാണ രാമന്‍, നന്ദനം, പാണ്ടിപ്പട, ഗ്രാമഫോണ്‍, രാപ്പകല്‍, തിളക്കം തുടങ്ങി 75-ലധികം സിനിമകളില്‍ മുത്തശ്ശി വേഷങ്ങളില്‍ എത്തി. വിജയ് ചിത്രം ബീസ്റ്റിലാണ് അവസാനമായി അഭിനയിച്ചത്. പല പ്രമുഖ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഹിന്ദി, തമിഴ് സിനിമകളിലും വേഷമിട്ടു. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പിന്നണി ഗായികയായും തിളങ്ങിയ സുബ്ബലക്ഷ്മി നിരവധി ടിവി സീരിയലുകളിലും വേഷമിട്ടു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only