Dec 10, 2023

കത്തോലിക്ക കോൺഗ്രസ് കർഷക അതിജീവന കേരളയാത്ര ഡിസംബർ 14ന് താമരശ്ശേരി രൂപതയിൽ


തിരുവമ്പാടി :കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം നയിക്കുന്ന കേരള അതിജീവന യാത്രക്ക്‌ ഡിസംബർ 14 ന് താമരശ്ശേരി രൂപതയിലെ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകും.
താമരശ്ശേരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര  കോടഞ്ചേരി നെല്ലിപ്പൊയിൽ പുലരാമ്പാറ തിരുവമ്പാടി കൂടരഞ്ഞി മരഞ്ചാട്ടി  തോട്ടുമുക്കം  മഞ്ചേരി പെരിന്തൽമണ്ണ എന്നിവിടങ്ങളിലൂടെ കടന്നുപോകും. തിരുവമ്പാടിയിലും തോട്ടുമുക്കത്തും പെരിന്തൽമണ്ണയും പൊതുസമ്മേളനവും റാലിയും സംഘടിപ്പിക്കുമെന്ന് 

കത്തോലിക്കാ കോൺഗ്രസ്സ് രൂപതാ സമിതി ഭാരവാഹികൾ അറിയിച്ചു .

 ജെ ബി കോശി കമ്മീഷൻ ശുപാർശ നടപ്പിലാക്കുക, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക , നെല്ല് നാളികേരം റബ്ബർ തുടങ്ങിയ കാർഷിക വിളകൾക്ക് ന്യായവില ലഭ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാസർഗോഡ് ഇന്ന് ആരംഭിക്കുന്ന യാത്ര ഡിസംബർ 22ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് മാർച്ചോകൂടിയാണ് അവസാനിക്കുന്നത്. 
ഈ വർഷം ഡിസംബർ 14 നാണ് യാത്ര താമരശ്ശേരി രൂപതയിൽ എത്തുക.തുടർന്ന്  കോടഞ്ചേരി, നെല്ലിപ്പൊയിൽ, തിരുവമ്പാടി, തോട്ടുമുക്കം എന്നീ പ്രദേശങ്ങളിലാണ് ജാഥ കടന്നുപോകുന്നത്. യാത്ര യുടെ വിജയത്തിനായി വിവിധ മേഖലകളിൽ ഭാരവാഹികളെ ചുമതലപ്പെടുത്തി.

 തിരുവമ്പാടിയിൽ നടന്ന യോഗം കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത ഡയറക്ടർ ഫാദർ സെബിൻ തൂമ്മുള്ളിയിൽ  ഉത്ഘാടനം ചെയ്തു. രൂപതാ പ്രസിഡൻറ് ഡോക്ടർ ഡോക്ടർ ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ , ട്രഷറർ ജോയി നെല്ലിക്കുന്നേൽ, റൂട്ട് മാനേജർ സജി കരോട്ട്,തിരുവമ്പാടി മേഖല പ്രസിഡന്റ് പ്രിൻസ് തീനംപറമ്പിൽ, സെക്രട്ടറി ജോസഫ് പുലക്കുടിയിൽ, തോട്ടുമുക്കം മേഖല പ്രസിഡന്റ് സാബു വടക്കേപ്പടവിൽ, തോട്ടുമുക്കം യുണിറ്റ് പ്രസിഡന്റ് ഷാജു പനക്കൽ , തിരുവമ്പാടി കോഡിനേറ്റർ ഷാജി കണ്ടെത്തിൽ , തിരുവമ്പാടി യുണിറ്റ് പ്രസിഡന്റ് ബെന്നി  തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only