കൊച്ചി: കൊച്ചിയിലെ വൈഗ(10) കൊലക്കേസില്‍ പ്രതിയായ അച്ഛന് സനുമോഹന് ജീവപര്യന്തം ശിക്ഷ. വിവിധ വകുപ്പുകളിലായി 28 വര്‍ഷത്തെ കഠിനതടവും 1.75 ലക്ഷം പിഴയുമാണ് എറണാകുളത്തെ പ്രത്യേക കോടതി വിധിച്ചത്.
പ്രതിക്കെതിരേ കൊലപാതകം ഉള്‍പ്പെടെ അഞ്ച് കുറ്റകൃത്യങ്ങള്‍ തെളിഞ്ഞിരുന്നു. കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കല്‍, ജുവൈനല്‍ ജസ്റ്റീസ് പ്രകാരമുള്ള വിവിധ കുറ്റങ്ങള്‍ എന്നിവയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്.
കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് വിധി.
പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പോക്സോ കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.
Post a Comment