Dec 21, 2023

സപ്ലൈകോയുടെ ക്രിസ്മസ്, പുതുവത്സര ചന്തകൾ ഇന്നുമുതൽ


തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്, പുതുവത്സര ചന്തകൾ ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇന്നുമുതൽ 30-ാം തീയതി വരെയാണ് ഫെയറുകളുടെ പ്രവർത്തനം. സബ്സിഡി ഉള്ള സാധനങ്ങൾക്ക് പുറമേ നോൺ സബ്സീഡി സാധനങ്ങൾ 5% മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ആളുകൾക്ക് ഫെയറിൽ നിന്നു വാങ്ങാം. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും30% വരെ വിലക്കുറവ് ഫെയറുകളിൽ ഉണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only