Dec 31, 2023

അഞ്ചാം ക്ലാസുകാരൻ്റെ മരണം;വില്ലനായത് മൊബൈൽ ഫോൺ.


താമരശ്ശേരി: പുല്ലാഞ്ഞിമേട് ചെറുപ്ലാട് വനഭൂമിയിൽ പത്തു വയസ്സുകാരൻ്റെ ആത്മഹത്യക്ക് കാരണമായത് മൊബൈൽ ഫോൺ, ദീർഘനേരം ഫോണിൽ കളിച്ചതിന് വീട്ടുകാർ ശകാരിച്ചതാണ് മുറിയിൽ കയറി വാതിൽ അടച്ച് ജനൽ കമ്പിൽ തൂങ്ങി മരിക്കാൻ കാരണമായത്..

താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് ചെറുപ്ലാട് താഴെ വനഭൂമിയിൽ താമസിക്കുന്ന ബിജിത് കുമാറിൻ്റെ മകൻ ആര്യജിത് (10) നെയാണ് ഇന്നലെ രാവിലെ വീടിനകത്തെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൊബൈൽ ഫോണിൽ ദീർഘനേരം കളിച്ചതിന് വഴക്കു പറഞ്ഞു എന്ന കാരണത്താലാണ് കടുംകൈ ചെയ്തത്.


മുത്തേരി ജി.യു.പി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.


സംഭവസമയം വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്

മൊബൈൽ ഫോൺ കുട്ടികളിൽ ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.



മൊബൈൽ ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്നത് വിഷാദവും മാനസിക പ്രശ്നങ്ങളും

വർത്തമാനകാലത്ത് മൊബൈൽ ഫോണില്ലാതെ ദൈനംദിന ജീവിതം ദുസ്സഹമായ സാഹചര്യമാണുള്ളത്. മുതിർന്നവരെ പോലെത്തന്നെ കുട്ടികൾക്കും ഫോൺ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയായി. അതിനു വളം വെച്ച് കൊടുക്കുന്നതിൽ മുഖ്യപങ്കും മാതാപിതാക്കൾക്കാണ്. കുട്ടികൾ ഒരിടത്ത് അടങ്ങിയിരിക്കാൻ വേണ്ടി അവർക്ക് ഫോൺ നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കാത്ത ഒരുപാട് പ്രശ്നങ്ങൾ അതിനെ തുടർന്നുണ്ടാകുന്നു. പതുക്കെ പതുക്കെ ഫോണില്ലാതെ ഭക്ഷണം കഴിക്കാൻ പോലും സാധിക്കില്ല എന്ന അവസ്ഥയിലേക്ക് കുട്ടികളെത്തും.


കുട്ടികളുടെ തലയോട്ടി മുതിർന്നവരെക്കാൾ 60% കട്ടി കുറഞ്ഞതാണ്.സ്വാഭാവികമായും ഫോണിലൂടെയുള്ള റേഡിയേഷൻ മുതിർന്നവരിൽ ഏൽപ്പിക്കുന്ന ആഘാതത്തെക്കാൾ കൂടുതൽ കുട്ടികളിൽ ഏൽപ്പിക്കും. കൂടുതൽ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫോൺ ഉപയോഗിക്കുമ്പോൾ കുട്ടികൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് വീടുകൾക്കുള്ളിലാണ്. സ്വാഭാവികമായും സാമൂഹികമായ ഇടപെടലുകൾ അതുകാരണം അവരിൽ ഉണ്ടാവുകയില്ല.


മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്ന കുട്ടികളിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ഡിപ്രഷൻ വരാനുള്ള സാധ്യത ഏറെയാണ്. വിഷാദം, ഉത്കണ്ഠ, പഠനത്തിലുള്ള ശ്രദ്ധക്കുറവ് മുതലായവ കുട്ടികളിൽ മൊബൈൽ ഫോൺ കാരണം ഉണ്ടാകുന്നു. അനാവശ്യമായ മത്സരബുദ്ധിയും അക്രമവാസനയും മൊബൈൽഫോൺ ഗെയിമുകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കുട്ടികൾക്ക് ഉണ്ടാകാറുണ്ട്. ഇന്റർനെറ്റിന്റെ ലോകത്ത് കൂടുതൽ സമയം ചിലവഴിക്കുന്ന കുട്ടികൾ സ്വാഭാവികമായ ഒരു ജീവിത സന്ദർഭത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്താറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ മൊബൈൽ ഫോൺ കഴിവതും അവരുടെ കയ്യിൽ കൊടുക്കാതിരിക്കുക എന്നതുതന്നെയാണ് ഉത്തമമായ മാർഗം. കുട്ടികൾക്ക് പക്വത കൈവന്നതിനുശേഷം മാത്രമേ മുഴുവനായി മൊബൈൽ ഫോൺ കൈകാര്യം ചെയ്യാൻ അവരെ അനുവദിക്കാവു. മാതാപിതാക്കൾ കുട്ടികളുടെ മുമ്പിൽ വച്ച് കഴിവതും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മാതാപിതാക്കൾ കൂടുതലായി ഉപയോഗിക്കുന്നത് കാണുമ്പോൾ കുട്ടികൾക്കും മൊബൈൽഫോൺ ഉപയോഗിക്കുവാനുള്ള ആഗ്രഹം തോന്നും


ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്ന മാതാപിതാക്കൾ കൂടുതൽ സമയം കുഞ്ഞുങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കുന്നതാണ് ഉത്തമം. അത് കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും തുറന്നു പറച്ചിലുകളും ഉണ്ടാകാൻ സഹായിക്കുന്നു. പുതിയ ഹോബികൾ കുട്ടികളെ ശീലമാക്കുകയാണ് മാതാപിതാക്കൾ ചെയ്യേണ്ട മറ്റൊരു കാര്യം. കുട്ടികൾക്ക് നല്ലൊരു സുഹൃത്തായി മാതാപിതാക്കൾ മാറുമ്പോൾ അവരുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും നിങ്ങളോട് തുറന്നു പറയാൻ തുടങ്ങും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only