Dec 27, 2023

എന്റെ ഫോട്ടോ നോക്കി പ്രാര്‍ഥിക്കരുത്, ഗാന്ധി ഭവനിലെ പ്രാര്‍ത്ഥനാ ഹാളില്‍ ഫോട്ടോ വേണ്ടെന്ന് യൂസഫലി


പത്തനാപുരം:പുതുവര്‍ഷത്തിന് ഗാന്ധിഭവന് സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഗാന്ധിഭവനിലെ വയോജനങ്ങള്‍ക്കായി യൂസഫലി 20 കോടിയോളം ചെലവ് വരുന്ന കെട്ടിടമാണ് നിര്‍മിച്ച്‌ നല്‍കുക.ക്രിസ്മസ് ദിനത്തില്‍ ഈ കെട്ടിടത്തിന് ശിലയിട്ടിരിക്കുകയാണ്. അതേസമയം ശിലാന്യാസത്തിനായി ഗാന്ധിഭവനിലെത്തിയപ്പോള്‍ പ്രാര്‍ത്ഥനാ ഹാളില്‍ സ്വന്തം ഫോട്ടോ കണ്ട് യൂസഫലി ആകെ ഞെട്ടിപ്പോയി.

ഉടന്‍ തന്നെ അതെടുത്ത് മാറ്റാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഈ വീഡിയോ വൈറലായിരിക്കുകയാണ്. എന്റെ പേരിടണമെന്നാണ് പലരും ആവശ്യപ്പെട്ടത്. പക്ഷേ അതിലും വലിയ മഹാന്റെ പേരാണ് ഈ കെട്ടിടത്തിനിട്ടിരിക്കുന്നത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരാണതെന്നും യൂസഫലി പറഞ്ഞു.

അച്ഛനമ്മമാരെ ഒരിക്കലും തെരുവിലേക്ക് തള്ളിവിടരുത്. തീര്‍ച്ചയായും ദൈവശാപം ഉണ്ടാവും. അത് മാത്രമല്ല കഴിയുന്നതും അവരെ ഒപ്പം നിര്‍ത്താനാണ് മക്കള്‍ ശ്രമിക്കേണ്ടത്. ഇവിടെ എല്ലാവര്‍ക്കും സുഖമല്ലേ എന്ന് ഇടയ്ക്കിടെ വിളിച്ച്‌ ചോദിക്കാറുണ്ട്. ആരുടെകൈയ്യില്‍ നിന്ന് കാശൊന്നും വാങ്ങുന്നില്ലല്ലോ എന്ന് പ്രത്യേകം ചോദിക്കാറുണ്ടെന്നും യൂസഫലി പറഞ്ഞു.

അതേസമയം വയോജനങ്ങളുമായി സംസാരിച്ച യൂസഫലി അവരോട് ക്ഷേമാന്വേഷണങ്ങള്‍ ചോദിച്ചറിഞ്ഞു. അതേസമയം തന്റെ ചിത്രം മാറ്റിയ ശേഷം മൂന്ന് മതവിഭാഗങ്ങളുടെയും ദൈവങ്ങളുടെ ഫോട്ടോ വെക്കാമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ആരുടെയും ചിത്രം വെക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നും. ദൈവം മനസ്സിലാണെന്നും, പ്രാര്‍ത്ഥന നമ്മുടെ ഉള്ളിലാണ് വേണ്ടതെന്നും യൂസഫലി പറഞ്ഞു.

തന്റെ ഫോട്ടോ വെച്ച്‌, ദൈവത്തിന് മുന്നില്‍ എന്നെ കുറ്റക്കാരനാക്കരുത്. ദൈവങ്ങളുടെ ചിത്രം വേറെ ഉണ്ടെന്ന് പറഞ്ഞെങ്കിലും അതൊക്കെ കിടന്നോട്ടെ തന്റെ ഫോട്ടോ മാറ്റാനാണ് അദ്ദേഹം നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുന്നത്. ദൈവം അദ്യശ്യനാണ്.മനസ്സിലാണ് ദൈവമുണ്ടാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമ്മമാര്‍ പൂക്കള്‍ നല്‍കിയും, കുട്ടികള്‍ ബാന്‍ഡ് മേളത്തോടെയുമാണ് യൂസഫലിയെ സ്വീകരിച്ചത്.

കേക്ക് മുറിച്ച്‌ അമ്മമാര്‍ക്ക് നല്‍കിയാണ് ക്രിസ്മസ് സന്തോഷം പങ്കിട്ടത്. ഗാന്ധി ഭവനിലെ അമ്മമാരും, അച്ഛന്‍മാരുമെല്ലാം ക്രിസ്മസ് ആഘോത്തില്‍ പങ്കെടുത്തു. 1300ഓളം അഗതികള്‍ക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ വയോജനങ്ങള്‍ക്കായിട്ടാണ് യൂസഫലി ബഹുനിലക്കെട്ടിടം നിര്‍മിച്ച്‌ നല്‍കുന്നത്.പതിനഞ്ച് കോടിയില്‍ അധികം തുക മുടക്കി യൂസഫലി നിര്‍മിച്ച്‌ നല്‍കിയ ബഹുനില കെട്ടിടത്തിന് സമീപത്തായിട്ടാണ് പുതിയ കെട്ടിടം ഉയരുന്നത്. മൂന്ന് നിലകളിലായിട്ടാണ് നിര്‍മാണം.

അതിനും മുകളിലായി 700 പേര്‍ക്ക് ഇരിക്കാവുന്ന പ്രാര്‍ത്ഥനാ ഹാളുമുണ്ടാവും. ലൈബ്രറി, അടിയന്തര ശുശ്രൂഷാ സംവിധാനങ്ങള്‍, ഡൈനിംഗ് ഹാള്‍, ലിഫ്റ്റുകള്‍, മൂന്ന് മതസ്ഥര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനാ മുറികള്‍, ആധുനിക ശുചിമുറി എന്നിയെല്ലാം അടങ്ങിയ കെട്ടിട നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് യൂസഫലി പറഞ്ഞു.

അതേസമയം ഈ അഗതി മന്ദിരത്തില്‍ മൂന്നൂറ് പേര്‍ക്ക് താമസിക്കാം. ചലച്ചിത്ര നടന്‍ ടിപി മാധവന്‍ അടക്കം ഇവിടത്തെ അന്തേവാസിയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only