Dec 16, 2023

മുത്തപ്പൻ പുഴ ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് ജോയിന്റ് വെരിഫിക്കേഷൻ ആരംഭിക്കുന്നു.


തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ ആനക്കാം പൊയിൽ ,മുത്തപ്പൻ പുഴ, മറിപ്പുഴ പ്രദേശത്ത് നിരവധി വർഷങ്ങളായി കർഷകർ അനുഭവിക്കുന്ന ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾക്ക് തുടക്കമായി.മുത്തപ്പൻപുഴ സെന്റ് തോമസ് എൽ പി സ്കൂളിൽ വെച്ച് വനാതിർത്തി പങ്കിടുന്ന കർഷകരും നാട്ടുകാരും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും അവതരിപ്പിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് പട്ടയം ലഭിച്ച കൃഷി ഭൂമിയിൽ വനം വകുപ്പ് നോട്ടീസ് നൽകുന്നതും ജണ്ട നിർമ്മിക്കുന്നതും പുഴ പൊതുവായി ഉപയോഗിക്കാൻ കഴിയാത്ത വിഷയവും വന്യമൃഗ ശല്യവും കാർഷിക തകർച്ചയും കർഷകർ ചർച്ചയിൽ ഉന്നയിച്ചു.ചർച്ചകളുടെ അടിസ്ഥാനത്തിൽ ഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് വനം, റവന്യൂ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജോയിന്റ് വെരിഫിക്കേഷൻ നടത്തുന്നതിന് തീരുമാനിച്ചു. പ്രമാണങ്ങൾ പരിശോധിച്ച് ഫീൽഡ് തല പരിശോധന നടത്തിയാണ് സംയുക്ത പരിശോധന നടത്തുന്നത്. സംയുക്ത പരിശോധനയെ സഹായിക്കുന്നതിന് നാട്ടുകാരുടെ സമിതിയെ യോഗത്തിൽ തെരഞ്ഞെടുത്തു.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് സ്വാഗതം പറഞ്ഞ യോഗത്തിൽ ലിന്റോ ജോസഫ് MLA അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ പുരുഷോത്തമൻ, വനം റേഞ്ച് ഓഫീസർ കെ വി ഷിജു എന്നിവർ വിശദീകരിച്ചു. വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു. ബാബു കളത്തൂർ, കെ എം ബേബി, മഞ്ജു, ജോളി ജോസഫ്, ടോമി കൊന്നക്കൽ, സി എൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. തോമസ് തെക്കെക്കൂറ്റ് നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only