താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ നവംബർ 22 ന് നടന്ന കാറപകടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകരെയും സഹായകരമായി പ്രവർത്തിച്ച നാട്ടുകാരെയും ലിന്റോ ജോസഫ് എം.എൽ.എ മൊമെന്റോ നൽകി ആദരിച്ചു. അപകടത്തിൽ കാറിലെ യാത്രക്കാരായ ഒമ്പത് പേരടക്കം 250 അടിയോളം താഴ്ചയിലേക്ക് പതിക്കുക്കുകയായിരുന്നു. ഒരാളുടെ മരണത്തിനും 8 പേർക്ക് പരിക്കു പറ്റിയ നിലയിലും വളരെ ദുസ്സഹമായ രക്ഷാപ്രവർത്തനം നടത്തിയത് വളരെ സാഹസികമായാണ്. മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തുന്നതിന് മുമ്പേ വടം കെട്ടി താഴ്ചയിൽ നിന്നും പരിക്കേറ്റവരെ സ്ട്രക്ചറിൽ അഞ്ഞൂറ് മീറ്റർ ചെങ്കുത്തായ കാട്ടിലൂടെ ചുരം ബദൽ റോഡ് വഴി ആംബുലൻസ് എത്തുന്ന സ്ഥലത്തേക്ക് എത്തിക്കുകയെന്നത് ശ്രമകരമായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം സാധ്യമാക്കിയ ചുരം എൻ.ആർ.ഡി.എഫ് പ്രവർത്തകരെ എം.എൽ.എ പ്രത്യേകം അഭിനന്ദിച്ചു. എൻ.ആർ.ഡി.എഫ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണയും ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാടും ചേർന്ന് പ്രവർത്തകർക്കുള്ളമൊമെന്റോ ഏറ്റുവാങ്ങി. ചടങ്ങിൽ ടി.എ മൊയ്തീൻ, ഹമീദ് ചേളാരി,എം ഇ ജലീൽ , പി.കെ.ഷൈജൽ ,രാമൻ സി.പി.സി,നൗഷാദ്, ഗഫൂർ ഒതയോത്ത്, മുജീബ് കൊല്ലരിക്കൽ തുടങ്ങിയ മുപ്പതോളം പ്രവർത്തകർ പങ്കെടുത്തു.
Post a Comment