Dec 16, 2023

സോഫ്റ്റ് ബേസ്ബോൾ സംസ്ഥാന ചാമ്പ്യൻഷിപ്പ് കോടഞ്ചേരിയിൽ ആരംഭിച്ചു


കോടഞ്ചേരി: – കേരളത്തിലെ 14 ജില്ലകളിൽ നിന്നും പുരുഷ – വനിത വിഭാഗങ്ങളിലായി 650 കായിക താരങ്ങൾ മാറ്റുരക്കുന്ന സംസ്ഥാന യൂത്ത് സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് സറ്റേഡിയത്തിൽ കോടഞ്ചേരി മരിയൻ തീർഥാടന കേന്ദ്രം റെക്ടർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്തു.


പുരുഷവിഭാഗത്തിൽ മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കൊല്ലം, കോഴിക്കോട് എന്നിവർ ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു.വനിതാ വിഭാഗത്തിൽ മലപ്പുറം, എറണാകുളം , കോഴിക്കോട്, കണ്ണൂർ എന്നിവർ സെമി ഫൈനലിൽ പ്രവേശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അദ്ധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എഡ്വേർഡ് പുതിയേടത്ത്, സീനിയർ വൈസ് പ്രസിഡണ്ട് കെ.എം ജോസഫ്, ട്രഷറർ ഷിജോ സ്കറിയ,ഭാരവാഹികളായ , നോബിൾ കുര്യാക്കോസ്, വിപിൻ സോജൻ, യൂണിവേഴ്സിറ്റി കോച്ച് ഹംസ കെ എന്നിവർ പ്രസംഗിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only